അർജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക് 
KERALA

ആഘോഷം അതിരുകടന്നു! അർജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

കയ്യിലിരുന്ന പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് യുവാവിന്റെ മൂന്ന് വിരലുകൾ അറ്റുപോയി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഫുട്ബോൾ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദ് എന്ന 23കാരനാണ് പരിക്കേറ്റത്. അർജന്റീന-സ്വിറ്റ്സർലാൻഡ് മത്സരത്തിന് പിന്നാലെ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് അപകടം.

കയ്യിലിരുന്ന പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് യുവാവിന്റെ മൂന്ന് വിരലുകൾ അറ്റുപോയി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

SCROLL FOR NEXT