കൊച്ചി: 24 വയസുള്ള യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്നാണ് ക്രൂരമായി ബലാൽസംഗം ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കേസിൽ നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി ഫിറോസ് അറസ്റ്റിലായി. പോക്സോ അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഫിറോസ്.
കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിൻ്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. എറണാകുളം നോർത്ത് പൊലീസ് ആണ് പ്രതിയെ പിടി കൂടിയത്. കാറിൽ തട്ടിക്കൊണ്ടു പോയ ശേഷം മയക്ക് മരുന്ന് നൽകിയായിരുന്നു പീഡനം നടത്തിയതെന്നാണ് വിവരം.