വയനാട്: ഇരുവൃക്കകളും തകരാറിലായതോടെ ജീവൻ നിലനിർത്തുവാൻ സുമനസുകളുടെ സഹായം തേടുകയാണ് വയനാട് എടവക സ്വദേശിയായ യുവാവ്. എള്ളുമന്ദം പിലാക്കണ്ടി അണ്ണൻ - ബിന്ദു എന്നിവരുടെ മകൻ 28കാരനായ അനന്തു പി.എയാണ് ഇരു വൃക്കകളും പ്രവർത്തനരഹിതമായി ഡയാലിസീസിന് വിധേയനായി ജീവിക്കുന്നത്. ജീവൻ രക്ഷിക്കാൻ എത്രയും പെട്ടന്ന് വൃക്ക മാറ്റി വെയ്ക്കണമെന്നാണ് നിലവിൽ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
എന്നാൽ ഇതിനുള്ള സാമ്പത്തിക ഭദ്രത അനന്തുവിന്റെ കുടുംബത്തിനില്ല. ഈ സാഹചര്യത്തിൽ പ്രതിസന്ധിയിൽ നിൽക്കുന്ന കുടുംബത്തിന് കൈത്താങ്ങായി എടവക ഗ്രാമപഞ്ചായത്ത് തലത്തിൽ ഒരു ചികിത്സ സഹായ സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
അനന്തുവിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും, ചികിത്സ ആവശ്യങ്ങൾക്കുമായി ഏകദേശം 15 ലക്ഷം രൂപ അനിവാര്യമാണ്. ആയതിനാൽ അനന്തുവിന്റെ ചികിത്സ എത്രയും പെട്ടന്ന് പൂർത്തീകരിക്കുന്നതിനായി കഴിയുന്ന സഹായം ചികിത്സ സഹായ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള അനന്തുവിന്റെ പേരിൽ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് അയച്ച് സഹായിക്കണം എന്ന് അപേക്ഷയോടെ സമൂഹത്തിലെ സുമനസുകളുടെ സഹായം തേടുകയാണ് അനന്തുവിൻ്റെ കുടുംബവും നാട്ടുകാരും.
അക്കൗണ്ട് വിവരങ്ങൾ
NAME: ANANTHU P. A.
A/C NO. 168612301024573
BANK : KERALA STATE CO-OP BANK
BRANCH : KALLODY
IFSC: KSBK0001686
രക്ഷാധികാരി : ഉഷ വിജയൻ M L A
ഗിരിജ സുധാകരൻ (പഞ്ചായത്ത് പ്രസിഡന്റ്)
9847588472
ചെയർപേഴ്സൺ : ഗോൾഡ ഷിനോജ് (വാർഡ് മെമ്പർ )
7025616206
കൺവീനർ : അച്ചപ്പൻ പെരിഞ്ചോല
9605686295
ട്രഷറർ : വിനു എടക്കാട്ട്
8075590171
വൈസ് ചെയർമാൻ : റെജി വാളാംകോട്ട്
9495643616
ജോയിന്റ് കൺവീനർ : ജോർജ് എ. വി.
9645430635