സുബ്രഹ്മണ്യൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്, നിസാർ  NEWS MALAYALAM 24X7
KERALA

സി.വി. ബാലചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് അസഭ്യ വര്‍ഷം

സുബ്രഹ്‌മണ്യന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിസാറിനെതിരെ പൊലീസ് കേസെടുത്തു

Author : ന്യൂസ് ഡെസ്ക്

കെപിസിസി നിര്‍വാഹക സമിതി അംഗം സി.വി. ബാലചന്ദ്രന് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് നേരെ അസഭ്യവര്‍ഷം. അഡ്വ. എം.പി. സുബ്രഹ്‌മണ്യന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിസാറിനെതിരെ പൊലീസ് കേസെടുത്തു.

വി.ടി. ബല്‍റാമിനെ പരസ്യമായി വിമര്‍ശിച്ച് സി.വി. ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. വിവാദം രൂക്ഷമാകുന്നതിനിടയിലാണ്, ബാലചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നിസാറിന്റെ സോഷ്യല്‍മീഡിയയില്‍ കാണാം.

ബല്‍റാമിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് തൃത്താലയില്‍ കോണ്‍ഗ്രസ് തോല്‍വിക്ക് കാരണമെന്ന് ബാലചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ബല്‍റാം നൂലില്‍ കെട്ടിയിറങ്ങി എംഎല്‍എ ആയ ആളാണെന്നും പാര്‍ട്ടിക്ക് വേണ്ടി ഒരു പ്രവര്‍ത്തനവും നടത്താതെ, പാര്‍ട്ടിയെ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ബാല്‍റാമില്‍ നിന്നുണ്ടാകുന്നതെന്നുമായിരുന്നു ബാലചന്ദ്രന്റെ വിമര്‍ശനം.

ഇതിന് സിപ് ലൈനില്‍ തൂങ്ങിപ്പോകുന്ന ചിത്രം പങ്കുവെച്ചായിരുന്നു ബല്‍റാമിന്റെ പരോക്ഷ മറുപടി. ചാലിശേരി ആലിക്കരയിലെ കുടുംബ സംഗമത്തിലും ബല്‍റാം മറുപടി നല്‍കിയിരുന്നു. തൃത്താലയില്‍ അടക്കം ജനങ്ങള്‍ മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ അതിനെ പുറകില്‍ നിന്ന് കുത്തുന്ന സമീപനം ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം.

SCROLL FOR NEXT