KERALA

തൃശൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനം; ഉദ്യോ​ഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കോടതി

2023 ഏപ്രിൽ അഞ്ചിനാണ് പൊലീസുകാർ സുജിത്തിനെ മർദിച്ചത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനം. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വി.എസിനെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്. 2023 ഏപ്രിൽ അഞ്ചിനാണ് പൊലീസുകാർ സുജിത്തിനെ മർദിച്ചത്.

ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിൽ നിയമ പോരാട്ടം നടത്തിയ സുജിത്തിന് അനുകൂലമായി കഴിഞ്ഞമാസം കോടതി ഉത്തരവിട്ടിരുന്നു. മർദനം നടത്തിയ പൊലീസുകാർക്കെതിരെ കേസെടുത്തു അന്വേഷണം നടത്താനാണ് കോടതി നിർദേശിച്ചത്.

SCROLL FOR NEXT