ജിനു 
KERALA

രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിന് അറസ്റ്റിലായ യൂട്യൂബർക്ക് ജാമ്യം

യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജിനുവിന് ജാമ്യം ലഭിച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശം നൽകി.

jinoos 2.0 എന്ന യൂട്യൂബ്-ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയായ തൻ്റെ പേര് വെളിപ്പെടുത്തിയെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഏപ്രിൽ രണ്ടിനാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്.

SCROLL FOR NEXT