തിരുവനന്തപുരം: ലോകകപ്പ് പ്രേമികൾക്ക് ഒരു സന്തോഷേ വാർത്ത. ഫിഫ ലോകകപ്പ് പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ സീ ഫൈവിന്റെ നടപടി പിൻവലിക്കും. ചർച്ചയുടെ അടിസ്ഥാനത്തിൽ സ്ട്രീമിങ് സൗജന്യമായി നടത്താൻ അനുമതി ലഭിച്ചെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. കരാർ നേടിയ സീ ചാനൽ അധികൃതരുമായാണ് ചർച്ച നടത്തിയത്. പ്രദർശനം നടത്തുന്നവർ ഈഗിൾസ് എഫ് സി പോർട്ടലിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ മത്സരങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക ലൈസൻസ് എടുക്കുകയും അതിനായി ഫീസ് അടയ്ക്കുകയും വേണമെന്ന സീ ഫൈവിന്റെ നിലപാടാണ് വിവാദമായത്. ഇതിനെതിരെ എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. തീരുമാനം ഫുട്ബോൾ ആരാധകരെ ബുദ്ധിമുട്ടിലാക്കുന്നതാണെന്നും പൊതുജനങ്ങളുടെ ലോകകപ്പ് ആഘോഷങ്ങളെ തടസപ്പെടുത്തുന്നതാണെന്നുംഎസ്എഫ്ഐ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു.