പ്രതീകാത്മക ചിത്രം Source: Files
KERALA

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ

ഒല്ലൂർ–പുതുക്കാട്, ഇരിങ്ങാലക്കുട–ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലുമാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബറിൽ കേരളത്തിൽ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഒല്ലൂർ–പുതുക്കാട്, ഇരിങ്ങാലക്കുട–ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലുമാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ചില ട്രെയിനുകൾ പൂർണമായും റദ്ദാക്കുകയും ചില സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴിതിരിച്ചുവിടുകയും ചെയ്യും. ട്രെയിൻ യാത്ര ആസൂത്രണം ചെയ്യുന്നവർ യാത്രയ്ക്ക് മുമ്പ് സർവീസ് മാറ്റങ്ങളും പുതുക്കിയ സ്റ്റോപ്പുകളും പരിശോധിക്കണം.

പൂർണമായി റദ്ദാക്കുന്ന ട്രെയിനുകൾ:

- നവംബർ 4: ഗുരുവായൂർ–തൃശൂർ പാസഞ്ചർ (56116), തൃശൂർ–ഗുരുവായൂർ പാസഞ്ചർ (56115)

- നവംബർ 20, 27: കൊല്ലം–എറണാകുളം മെമു (66310)

ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകൾ:

- കണ്ണൂർ–എറണാകുളം ഇന്റർസിറ്റി (16306): നവംബർ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 1, 4 തീയതികളിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂർ–എറണാകുളം സർവീസ് ഉണ്ടാകില്ല.

- ടാറ്റാനഗർ–എറണാകുളം എക്സ്പ്രസ് (18189): നവംബർ 12, 19, 26 തീയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവ–എറണാകുളം സർവീസ് ഉണ്ടാകില്ല.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ:

- തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്പ്രസ് (16604): നവംബർ 13, 15 തീയതികളിൽ കോട്ടയം വഴി സർവീസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജങ്ഷൻ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

- ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128): നവംബർ 13, 20, 27 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

- മംഗളൂരു–തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603): നവംബർ 13, 20, 27 തീയതികളിൽ കോട്ടയം വഴി സർവീസ് നടത്തും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

SCROLL FOR NEXT