NEWSROOM

അമ്പലപ്പുഴയിൽ തൂഫാൻ മിന്നൽ പരിശോധന; പരിശോധന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

അമ്പലപ്പുഴയിൽ തൂഫാൻ മിന്നൽ പരിശോധന; പരിശോധന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ

അമ്പലപ്പുഴയിൽ തൂഫാൻ മിന്നൽ പരിശോധന. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലാണ് പരിശോധന. അമ്പലപ്പുഴയിലെ 13 തൊഴിലാളി ക്യാമ്പിലാണ് പരിശോധന നടന്നത്. പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി, ഒരാൾ പൊലീസ് കസ്റ്റഡിയിൽ.

ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ഇന്ന് തിരശീല വീഴും

ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ഇന്ന് തിരശീല വീഴും. സമാപന ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടര മുതൽ ആരംഭിക്കും. ഇന്ത്യൻ പതാകയേന്തുക നീരു ദണ്ഡയാണ്. ഗെയിംസിൽ ഇന്ത്യ നേടിയത് 21 സ്വർണമടക്കം 85 മെഡലുകളാണ്.

നേഷൻസ് ലീഗിൽ  ഇന്ന് സൂപ്പർ പോരാട്ടം

നേഷൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം.പോർച്ചുഗലും ഇന്ന് നോർവെയെ നേരിടും. ജർമനി ഗ്രീസിനെയും നെതർലൻഡ്സ് സെർബിയയെയും നേരിടും. വെയിൽസിന് എതിരാളികൾ ഡെൻമാർക്കാണ്.

ഇന്ത്യയെ തകർത്ത് ബ്രസീൽ; ഇന്ത്യയുടെ തോൽവി എതിരില്ലാത്ത നാല് ഗോളിന്

ചരിത്ര പോരാട്ടത്തിൽ ഇന്ത്യയെ തകർത്ത് ബ്രസീൽ. ഇന്ത്യയുടെ തോൽവി എതിരില്ലാത്ത നാല് ഗോളിന്. മിന്നും പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്.ബ്രസീലിയൻ ടീം ഇന്ന് ഇന്ത്യയിൽ നിന്ന് മടങ്ങും.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി പ്രതിഷേധം ശക്തം; ഡൽഹിയിൽ പൗരമുന്നേറ്റ മാർച്ച് ഇന്ന്

ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ. ജന്തർമന്തറിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പൗരമുന്നേറ്റ മാർച്ച് ഇന്ന്. പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർമന്തറിലേക്ക് മാർച്ച് നടത്തും. ഇടത് വിദ്യാർഥി സംഘടനകളും മാർച്ചിൽ പങ്കെടുക്കും. സംഘർഷ സാധ്യത കണ്ട് ജന്തർമന്തറിൽ സുരക്ഷ കൂട്ടി ഡെൽഹി പൊലീസ്.

കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനം; പുത്തൻതുറ സ്വദേശി അഞ്ജുവിന് ഗുരുതര പരിക്ക്

കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനം. പുത്തൻതുറ സ്വദേശി അഞ്ജുവിന് ഗുരുതര പരുക്ക്. ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതാമ്മ എന്നിവരാണ് പ്രതികൾ. നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ചു. കുക്കർ, ലാപ്ടോപ്പ്, മൊബൈൽ ചാർജർ എന്നിവ ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി. യുവതിയുടെ ദേഹമാസകലം മുറിവുകൾ. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനുനയ നീക്കം ഫലംകണ്ടു; ആർ. ശ്രീലേഖ രാജി പിൻവലിച്ചു

ആർ. ശ്രീലേഖ രാജി പിൻവലിച്ചു. ഇന്നലെയാണ് ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ സ്ഥാനം രാജി വച്ചത്. ബിജെപിയുടെ അനുനയത്തെ തുടർന്നാണ് രാജി പിൻവലിക്കാൻ കാരണം.

താമരശേരി ചുരത്തിൽ ഇന്നും ഗതാഗതകുരുക്ക്

താമരശേരി ചുരത്തിൽ ഇന്നും ഗതാഗതകുരുക്ക്. രണ്ടാം വളവിന് സമീപം ടൂറിസ്റ്റ് ബസ് ഇന്നോവ കാറിന് പിന്നിൽ ഇടിച്ചു. വൺ വേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ബസിൻ്റെ ഹൈഡ്രോളിക് ഡോർ ജാം ആയതിനാൽ യാത്രക്കാർ പുറത്തിറങ്ങാനാവാതെ ബസിനുള്ളിൽ കുടുങ്ങിയിരിക്കുകയാണ്.

SCROLL FOR NEXT