NEWSROOM

റോബോട്ടിക്സില്‍ കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ കോൺഫറൻസ് കൊച്ചിയില്‍ നടന്നു

നൂതന വ്യവസായ മേഖലകളിൽ സമാനതകളില്ലാത്ത മുന്നേറ്റം കൈവരിക്കുന്ന കേരളം പുതിയൊരു ചുവട് കൂടി വെക്കുകയാണെന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി. രാജീവ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

റോബോട്ടിക്സ് മേഖലയിൽ കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റൗണ്ട് ടേബിൾ കോൺഫറൻസ് കൊച്ചിയിൽ നടന്നു. നൂതന വ്യവസായ മേഖലകളിൽ സമാനതകളില്ലാത്ത മുന്നേറ്റം കൈവരിക്കുന്ന കേരളം പുതിയൊരു ചുവട് കൂടി വെക്കുകയാണെന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി. രാജീവ് പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഇന്‍റർനാഷണൽ ജെനറേറ്റീവ് എ.ഐ. കോൺക്ലേവിന് ശേഷമാണ് കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് കൊച്ചിയിൽ നടന്നത്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റോബോട്ടിക്സ് കമ്പനികളിൽ നിന്നുൾപ്പെടെ നൂറിലധികം പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസ് റോബോട്ടിക്സ് മേഖലയിൽ കേരളം ആഗ്രഹിക്കുന്നതും ആസൂത്രണം ചെയ്യുന്നതുമായ കുതിപ്പിന് ഊർജം പകരും. ലോകത്തിന് മുന്നിൽ കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി വളരുകയാണെന്നും മന്ത്രി പി. രാജീവ്‌ പറഞ്ഞു.

SCROLL FOR NEXT