NEWSROOM

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞുവീണ് അപകടം

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം ഓച്ചിറയില്‍ കെട്ടുകാള മറിഞ്ഞുവീണ് അപകടം. 72 അടി ഉയരമുള്ള കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച കെട്ടുകാള ക്രെയിന്‍ ഉപയോഗിച്ച് വലിക്കുന്നതിനിടെ മറിയുകയായിരുന്നു. സമീപത്തുനിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വന്‍ അപകടം ഒഴിവായി.

SCROLL FOR NEXT