NEWSROOM

കെ.കെ. ലതിക ചെയ്തത് തെറ്റ്: കെ കെ ശൈലജ എംഎൽഎ

കാഫിർ പോസ്റ്റ് ഉണ്ടാക്കിയവർ ആരാണെങ്കിലും പിടിക്കപ്പെടണമെന്നും കെ.കെ. ശൈലജ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കാഫിർ പോസ്റ്റ് സിപിഎം നേതാവായ കെ.കെ. ലതിക ഷെയർ ചെയ്തത് തെറ്റെന്ന് കെ.കെ. ശൈലജ എംഎൽഎ. എന്തിന് ഷെയർ ചെയ്തെന്ന് കെ.കെ. ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേയെന്നായിരുന്നു മറുപടി. കാഫിർ പോസ്റ്റ് ഉണ്ടാക്കിയവർ ആരാണെങ്കിലും പിടിക്കപ്പെടണമെന്നും കെ.കെ. ശൈലജ പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ ഇങ്ങനെ ഒരു  പ്രവർത്തനം നടത്തില്ല. ഇടതുപക്ഷത്തിൻ്റെ പേരിൽ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. ഇതിന് മുമ്പ് മാതൃഭൂമിയുടെ ഓൺലൈൻ പേജിൽ ഞാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. ആ വ്യാജപേജ് ക്രിയേറ്റ് ചെയ്തവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അത് ഇടതുപക്ഷ പ്രവർത്തകർക്കെതിരെയല്ല. യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ്. കെ. കെ ശൈലജ വ്യക്തമാക്കി.

തനിക്കെതിരെ വ്യാജപ്രചാരണങ്ങൾ ഉണ്ടായിരുന്നു.അതിലും നടപടി ഉണ്ടാകണമെന്നും ശൈലജ ആവശ്യപ്പെട്ടു. കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഭീകര പ്രവർത്തനം ആണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പരാമർശത്തിന് അങ്ങനെയാണെങ്കിൽ സമുദായ നേതാവിൻ്റെ ലെറ്റർ പാഡ് വ്യാജമായി നിർമിച്ചതും ഭീകരപ്രവർത്തനം അല്ലേയെന്ന് കെ.കെ ശൈലജ ചോദിച്ചു.

SCROLL FOR NEXT