NEWSROOM

തഹാവൂർ റാണയുടെ ഗൂഢാലോചന പട്ടികയിൽ കൊച്ചിയും; കൊച്ചിയിലെത്തിയത് തീവ്രവാദ റിക്രൂട്ട്മെൻ്റ് മാത്രം ലക്ഷ്യം വെച്ചല്ലെന്ന് സൂചന

റാണയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിലും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്


തഹാവൂർ റാണ മുംബൈ മാതൃകയിൽ കൊച്ചിയിലും ഡൽഹിയിലും ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് എൻഐഎ റിപ്പോർട്ട്. കൊച്ചിയിൽ എത്തിയത് തീവ്രവാദ റിക്രൂട്ട്മെൻ്റ് മാത്രം ലക്ഷ്യം വെച്ചല്ലെന്നും റിപ്പോർട്ടിലുണ്ട്. റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ട ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

റാണയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിലും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തഹാവൂർ റാണയ്ക്ക് എൻഐഎ കസ്റ്റഡിയിൽ വെച്ച് മെഡിക്കൽ സഹായം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. എല്ലാ 48 മണിക്കൂർ ഇടവിട്ട് റാണയെ ഡോക്ടർമാർ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

SCROLL FOR NEXT