NEWSROOM

കൊച്ചി മെട്രോ അധിക സർവീസുകൾ ആരംഭിക്കുന്നു

ജൂലൈ 15 മുതൽ ഒരു ദിവസം 12 സർവീസുകളാണ് അധികമായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

യാത്രക്കാരുടെ എണ്ണത്തിലെ വർധനവിനെ തുടർന്ന് അധിക സർവീസുകൾ ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകളാണ് അധികമായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

തിരക്കുള്ള സമയങ്ങളിൽ ഏഴ് മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും. നിലവിൽ രാവിലെ എട്ട് മുതൽ പത്ത് വരെയും, വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഇടവേള ഏഴ് മിനിറ്റും 45 സെക്കൻഡുമാണ്.

1,64,27568 യാത്രക്കാരാണ് ഈ വർഷം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചി മെട്രോയെ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർവീസുകൾ വർധിപ്പിക്കാനുള്ള തീരുമാനം. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും, ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനുമാണ് പുതിയ നടപടി.

SCROLL FOR NEXT