NEWSROOM

വേണാട് എക്‌സ്പ്രസില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; അപകടം ജോലി കഴിഞ്ഞ് മടങ്ങവേ

ട്രെയിനില്‍ നിന്നും ഒരാള്‍ താഴെ വീണ കാര്യം യാത്രക്കാരില്‍ ഒരാള്‍ കോട്ടയം റെയില്‍വേ പോലീസില്‍ വിളിച്ച് അറിയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ട്രെയിനില്‍ നിന്ന് വീണ് കൊച്ചിന്‍ റിഫൈനറി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ചെറുകോല്‍ സ്വദേശി കെ. സുമേഷ് കുമാര്‍ (30) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം.

ഷോര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് എക്‌സ്പ്രസില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. വൈക്കം റോഡ് സ്‌റ്റേഷന് തൊട്ട് മുമ്പ് വീണുകിടന്ന സുമേഷിനെ കാല്‍നട യാത്രക്കാരാണ് കണ്ടത്. ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ട്രെയിനില്‍ നിന്നും ഒരാള്‍ താഴെ വീണ കാര്യം യാത്രക്കാരില്‍ ഒരാള്‍ കോട്ടയം റെയില്‍വേ പോലീസില്‍ വിളിച്ച് അറിയിച്ചിരുന്നു. കൊച്ചിന്‍ റിഫൈനറിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയെയായിരുന്നു അപകടം. മൃതദേഹം മുട്ടുച്ചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SCROLL FOR NEXT