കൊണ്ടോട്ടി മുൻ എംഎൽഎ കെ. മുഹമ്മദുണ്ണി ഹാജി നിര്യാതനായി. 81 വയസായിരുന്നു. മുഹമ്മദുണ്ണി ഹാജി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നാളെ രാവിലെ പത്ത് മണിക്ക് വളളുവമ്പ്രം മഹല്ല് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കം നടക്കും.
ചെറുപ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച മുഹമ്മദുണ്ണി ഹാജി, മുസ്ലീം ലീഗ് സ്ഥാനാർഥിയായി കൊണ്ടോട്ടി മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംഎൽഎയായിയിട്ടുണ്ട്. 2011ലും 2016ലുമാണ് നിയമസഭയിലെത്തിയത്. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. റെയില്‍വേ അഡ്‌വൈസറി ബോര്‍ഡിലടക്കം അംഗമായിരുന്നു കെ. മുഹമ്മദുണ്ണി ഹാജി.
വെള്ളുവമ്പ്രം കോടാലി ശ്രീ ഹസൻ-പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വെള്ളുവമ്പ്രത്താണ് ജനിച്ചത്. ഭാര്യ ആയിശ. നാല് മക്കളുണ്ട്.