NEWSROOM

കോന്നി മെഡിക്കൽ കോളേജിലെ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കോന്നി മെഡിക്കൽ കോളേജിലെ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഒന്നാംവർഷ നേഴ്സിങ് വിദ്യാർഥിയായ എബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

ഓണാവധിക്ക് വീട്ടിൽ പോയി തിരിച്ചുവന്നതിനു ശേഷമാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ല.

SCROLL FOR NEXT