കോട്ടയം താഴത്തങ്ങാടി വള്ളംകളി മാറ്റിവെച്ചു. ഒക്ടോബർ 6 ന് നടത്താൻ തീരുമാനിച്ചിരുന്ന വള്ളംകളിയാണ് മാറ്റിയത്. നെഹ്‌റു ട്രോഫി വള്ളംകളിയെ തുടർന്ന് ചാമ്പ്യൻസ് ബോട്ട് ലീഗും ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രഖ്യാപനത്തെ തുടർന്നാണ് തീരുമാനം. സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് ആണ് ഇതേതുടർന്ന് വള്ളംകളി മാറ്റിവെക്കുവാൻ തീരുമാനിച്ചത്.
ALSO READ: നെഹ്‌റു ട്രോഫി വള്ളംകളി തർക്കം കോടതിയിലേക്ക്; വിജയിയെ പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീയപുരം ഹർജി നൽകും
കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ചാമ്പ്യൻസ് ബോട്ട് ലീഗുമായി ചേർന്നാണ് താഴത്തങ്ങാടി വള്ളംകളി സംഘടിപ്പിച്ചുവരുന്നത്. വള്ളംകളിയുടെ പുതിയ തീയതി സിബിഎൽ കമ്മിറ്റിയുടെ അറിയിപ്പിനെ തുടർന്ന് തീരുമാനിക്കുമെന്ന് കോട്ടയം വെസ്റ്റ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.