വന്യജീവി ആക്രമണം നേരിടാൻ വിവാദ തീരുമാനവുമായി കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്. ജനവാസ മേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യ ജീവികളെയും വെടിവെച്ചു കൊല്ലാൻ ഭരണ സമിതി യോഗത്തിൻ്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദ്ദേശം എം പാനൽ ഷൂട്ടേഴ്സിന് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട്.
വൈകാരികമായ തീരുമാനം അല്ലെന്നും നിയമ വിരുദ്ധ തീരുമാനമെന്ന് അറിയാമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒന്നിച്ചെടുത്ത തീരുമാനമാണ്. മേഖലയിൽ വന്യമൃഗ ശല്യം അതി രൂക്ഷമാണെന്നും ചക്കിട്ടപാറ കെ. സുനിൽ പറഞ്ഞു.