NEWSROOM

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിപിഐ ജില്ലാ കൗൺസിൽ യോഗം

തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണോ എന്ന് സിപിഐഎം തീരുമാനിക്കണമെന്നും മുഖ്യമന്ത്രി ഉപചാപക സംഘത്തിൻ്റെ പിടിയിൽ ആണെന്നും വിമർശനമുയർന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം. ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ തിരിച്ചടിയെ തുടർന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്നായിരുന്നു കോഴിക്കോട് സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ ആവശ്യം. തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണോ എന്ന് സിപിഐഎം തീരുമാനിക്കണമെന്നും മുഖ്യമന്ത്രി ഉപചാപക സംഘത്തിന്റെ പിടിയിൽ ആണെന്നും വിമർശനമുയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് കോഴിക്കോട് സിപിഐ ജില്ലാ കൗൺസിൽ യോഗം വിലയിരുത്തി. ഈ മന്ത്രിസഭയുമായി മുന്നോട്ടു പോയാൽ ഇടതുമുന്നണി രക്ഷപ്പെടില്ല എന്നും യോഗത്തിൽ വിമർശനമുയർന്നു.

തുടർഭരണം കിട്ടിയ എൽഡിഎഫ് സർക്കാറിൻ്റെ ഭരണ പാളിച്ചകൾ കാരണം ബംഗാളിനേക്കാൾ വലിയ തോൽവി ഭാവിയിൽ എൽഡിഎഫ് ഏറ്റുവാങ്ങുമെന്നും, ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് എൽഡിഎഫ് രക്ഷപ്പെടണമെങ്കിൽ മേജർ ഓപ്പറേഷൻ വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കോഴിക്കോട് കോംട്രസ്റ്റ്‌ സമരത്തെ പിന്തുണക്കാതിരുന്ന സിപിഐഎം നയത്തെ യോഗത്തിൽ കുറ്റപ്പെടുത്തി.

തൊഴിലാളി സമരത്തെ അവഗണിച്ച സിപിഎം നേതാവ് എളമരം കരീമിനെ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയത് തൊഴിലാളി സമരത്തോടുള്ള വെല്ലുവിളിയായി യോഗം ചൂണ്ടിക്കാട്ടി. സിപിഐ മന്ത്രിമാർ പിണറായി മന്ത്രിസഭയിലെ ഏറാന്മൂളികളാണെന്നും, കാഫിർ പ്രയോഗം വടകരയിൽ തിരിച്ചടിയായി എന്നും വിമർശനമുയർന്നു.

SCROLL FOR NEXT