NEWSROOM

മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം ലഹരിക്കെതിരായ പോരാട്ടമാക്കി ഫാന്‍സ് അസോസിയേഷന്‍; കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് അഭിനന്ദനം

കേരളത്തിന്റെ ലഹരി വിരുദ്ധ പോരാട്ടം ഏറ്റെടുത്ത ലാല്‍ ആരാധകരെ ജനപ്രതിനിധി എന്ന നിലയില്‍ അഭിനന്ദിക്കുന്നതായും എംഎല്‍എ അഭിപ്രായപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

നടന്‍ മോഹന്‍ലാലിന്റെ അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ല കമ്മിറ്റി. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായ അഞ്ജു കെ. ക്ലാസെടുത്തു.

മുന്‍ മന്ത്രിയും കോഴിക്കോട് സൗത്ത് എംഎല്‍എയുമായ അഹമ്മദ് ദേവര്‍കോവില്‍ പിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും പ്രിയ നടന്റെ പിറന്നാള്‍ ആഘോഷം ലഹരിയുടെ ദൂഷ്യവശങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ലഹരി വിരുദ്ധ പോരാട്ടം ഏറ്റെടുത്ത ലാല്‍ ആരാധകരെ ജനപ്രതിനിധി എന്ന നിലയില്‍ അഭിനന്ദിക്കുന്നതായും എംഎല്‍എ അഭിപ്രായപ്പെട്ടു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

SCROLL FOR NEXT