NEWSROOM

പരിഹാരമാകാതെ കോഴിക്കോട് ഡിഎംഒ സ്ഥാനത്തര്‍ക്കം; ഡോ. എന്‍ രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി

ഡോ. എന്‍. രാജേന്ദ്രനെ മാറ്റി ഡോ. ആശാദേവിയെ ഡിഎംഒയായി നിയമിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് ഡിഎംഒ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരിഹാരമായില്ല. ഡിഎംഒയായി ഡോ. എന്‍. രാജേന്ദ്രന്‍ തുടരും. ഡോ. എന്‍. രാജേന്ദ്രനെ മാറ്റി ഡോ. ആശാദേവിയെ ഡിഎംഒയായി നിയമിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥലം മാറ്റത്തിനെതിരെയുള്ള ഡിഎംഒ രാജേന്ദ്രന്റെ സ്റ്റേ ഓര്‍ഡര്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അടുത്തമാസം 9 വരെയാണ് സ്ഥലംമാറ്റത്തിന് സ്റ്റേ അനുവദിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 24ന് ഡോ.ആശാദേവി ചുമതലയേല്‍ക്കാന്‍ വന്ന ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഡോ.രാജേന്ദ്രന്‍ കസേര ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാകാതിരുന്നത് വാര്‍ത്തയായിരുന്നു.

കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഡിഎംഒമാരെ സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ അഡീഷണല്‍ ഡയറക്ടറായും എറണാകുളം ഡിഎംഒയായിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒയുമായിട്ടായിരുന്നു ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയിരുന്നത്. മറ്റു മൂന്നിടങ്ങളിലായി ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.

SCROLL FOR NEXT