NEWSROOM

കോഴിക്കോട് കാപ്പാട് ബീച്ചില്‍ തീപിടിത്തം

കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.

Author : ന്യൂസ് ഡെസ്ക്


 കോഴിക്കോട് കാപ്പാട് ബീച്ചില്‍ തീപിടിത്തം. കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിലെ ബ്ലൂ ഫാഗ് ബീച്ചിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് തീ പടര്‍ന്നത്. ബീച്ചില്‍ നിന്നുള്ള പച്ചില മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ടിടത്താണ് തീപിടിത്തമുണ്ടായത്.

തീ മുഴുവനായും നിയന്ത്രണ വിധേയമാക്കി. കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. 

SCROLL FOR NEXT