കോഴിക്കോട് ലോ കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. കോഴിക്കോട് കോവൂർ സ്വദേശി അൽഫാൻ ഇബ്രാഹിമിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് തൃശൂർ സ്വദേശിനിയായ മൗസ ഫാത്തിമയെ വാടക മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
വിദ്യാർഥിനിയുടെ മരണത്തിന് ശേഷം യുവാവ് ഒളിവിലായിരുന്നു. ഇന്ന് രാവിലെ വയനാട്ടിൽ വച്ചാണ് ചേവായൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അൽഫാൻ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി ഹോട്ടലിൽ വെച്ച് അൽഫാൻ മൗസയെ മർദിച്ചിരുന്നു. വിദ്യാർഥിനിയുടെ ഫോൺ അൽഫാൻ പിടിച്ചു വാങ്ങുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.