അക്രമത്തിൻ്റെ ദൃശ്യങ്ങൾ 
NEWSROOM

പൊലീസിനെ വെട്ടിയ കേസിൽ സാക്ഷി പറഞ്ഞു; കോഴിക്കോട് സ്വദേശിയുടെ ഹോട്ടൽ അടിച്ചുതകർത്ത് പ്രതിയുടെ സുഹൃത്ത്

അക്രമം നടത്തിയ സാദിഖ് നിരവധി കേസിൽ പ്രതിയാണെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ഹോട്ടലുടമ സുബൈർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കാരശ്ശേരി വലിയപറമ്പിൽ പോലീസിനെ വെട്ടിപരിക്കേൽപിച്ച കേസിൽ സാക്ഷി പറഞ്ഞതിന് പ്രതിയുടെ സുഹൃത്തുക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വലിയപറമ്പ് സ്വദേശി സുബൈറിൻ്റെ ഹോട്ടലാണ് തകർത്തത്. അക്രമം നടത്തിയ സാദിഖ് നിരവധി കേസിൽ പ്രതിയാണെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സുബൈർ പറഞ്ഞു.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കാർ മോഷണ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ കല്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ പ്രതികൾ നേരത്തെ ആക്രമിച്ചിരുന്നു. . പൊലീസിനെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ റിമാൻഡിലാണ്. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരെ, സുബൈർ സാക്ഷി പറഞ്ഞതാണ് പ്രകോപന കാരണം. പ്രതികളിൽ ഒരാളുടെ സുഹൃത്തായ വലിയ പറമ്പ് സ്വദേശി സാദിഖാണ് ആക്രമണം നടത്തിയത്. വലിയ പറമ്പിൽ പ്രവർത്തിക്കുന്ന സുബൈറിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ സാദിഖ് അടിച്ചു തകർക്കുകയായിരുന്നു.

അക്രമം നടക്കുമ്പോൾ പൊലീസ് സ്ഥലത്തെത്തുകയും ആളുകളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് വന്നു പോയതിനു ശേഷം സാദിഖ്‌ വീണ്ടും ഭീഷണിയുമായി എത്തി. സാദിഖ് നിരവധി കേസിൽ പ്രതിയാണെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സുബൈർ പറഞ്ഞു. സാദിഖിനെതിരെ സുബൈർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

SCROLL FOR NEXT