NEWSROOM

കോഴിക്കോട് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ബുധനാഴ്ച രാവിലെയാണ് വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം കെട്ടിട വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് വടകരയിൽ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ചത് കൊല്ലം ഇരവിപുരം സ്വദേശിയെന്ന് സൂചന.

ബുധനാഴ്ച രാവിലെയാണ് വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം കെട്ടിട വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തുണി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ തുണി മുറുക്കിയതിനെ തുടർന്നുള്ള ആന്തരിക ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ കൊല്ലം ഇരവിപുരം സ്വദേശിയാണ് മരിച്ചതെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ച ആളെ തിരിച്ചറിയുന്നതിനും പ്രതിയെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

SCROLL FOR NEXT