NEWSROOM

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച് രോഗി മരിച്ച സംഭവം; മാനേജർക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

കഴിഞ്ഞമാസം 23നാണ് കടലുണ്ടി പൂച്ചേരികടവ് സ്വദേശി വിനോദ് കുമാർ മരണപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ ആശുപത്രി മാനേജർക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്. രോഗി മരിച്ചതിന് പിന്നാലെ ടിഎംഎച്ച് ആശുപത്രി മാനേജർ ഒളിവിൽ പോയിരുന്നു.

കഴിഞ്ഞമാസം 23നാണ് കടലുണ്ടി പൂച്ചേരികടവ് സ്വദേശി വിനോദ് കുമാർ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദിനെ ചികിത്സിച്ചത് ആർഎംഓ അബു അബ്രഹാം ലുക്ക്‌ ആയിരുന്നു. നിലവിൽ പ്രതി അബു എബ്രഹാം ലൂക്ക് റിമാൻഡിലാണ്.  വിനോദിന്റെ മകൻ ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു എംബിബിഎസ് പാസായിട്ടില്ലെന്ന് മനസിലായത്. തുടർന്ന് പൊലീസിൽ പാരാതി നൽകുകയായിരുന്നു.

SCROLL FOR NEXT