NEWSROOM

കോഴിക്കോട് പൊലീസുകാർക്ക് വെട്ടേറ്റു; ആക്രമിച്ചത് കാർ മോഷണക്കേസിലെ പ്രതിയും മാതാവും

വയനാട് എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ അം​ഗങ്ങളായ കോൺസ്റ്റബിൾ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് മുക്കത്ത് പൊലീസുകാർക്ക് വെട്ടേറ്റു. മോഷണ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പൊലീസുകാർക്കാണ് വെട്ടേറ്റത്. വയനാട് എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ അം​ഗങ്ങളായ കോൺസ്റ്റബിൾ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്.

കൽപ്പറ്റയിൽ നിന്നും കാർ മോഷണം പോയ കേസിലെ പ്രതിയായ മുക്കം വലിയപറമ്പ് സ്വദേശി അർഷാദും, മാതാവുമാണ് പൊലീസുകാരെ വെട്ടിപ്പരിക്കൽപ്പിച്ചത്. ഇന്ന് നാലുമണിയോടെയായിരുന്നു സംഭവം.

SCROLL FOR NEXT