സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 30 ദിവസത്തേക്ക് താത്കാലിക മുന്‍കൂര്‍ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചിരിക്കുന്നത് 50,000 രൂപയുടെ 2 ആള്‍ ജാമ്യത്തിലാണ്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബാംഗ്ലൂരില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമ സെറ്റില്‍ ഷൂട്ടിംഗ് കാണാന്‍ പോയ സമയത്താണ് രഞ്ജിത്ത് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു. പരിചയപ്പെട്ടപ്പോള്‍ ഫോണ്‍ നമ്പര്‍ നല്‍കി. കുറച്ചു നാളുകള്‍ക്കു ശേഷം ബാംഗ്ലൂരില്‍ വരാന്‍ ആവശ്യപ്പെട്ടു. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ മദ്യം നല്‍കിയ ശേഷം വിവസ്ത്രനാക്കി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവാവ് ആരോപിക്കുന്നത്. പിറ്റേന്ന് രാവിലെ പണം തരാമെന്ന് പറഞ്ഞുവെന്നും യുവാവ് പറഞ്ഞിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവാവ് ആരോപണവുമായി രംഗത്തെത്തിയത്. രഞ്ജിത്തിനെതിരെ ബംഗാളി നടിയും പരാതിയുമായി രംഗത്തെത്തിയിരുന്നു. 2009-10 കാലഘട്ടത്തല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.