കോഴിക്കോട് സ്കൂട്ടർ മറിഞ്ഞു അപകടം. കൂമ്പാറ -കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ രാവിലെയാണ് അപകടം ഉണ്ടായത്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്കു വന്നിരുന്ന സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരുക്കേറ്റു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ വിദ്യാർഥികളായ രണ്ടു യുവാക്കൾക്കാണ് പരുക്കേറ്റത്. ഇരുവരും മുക്കം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ: വേഗത കുറയ്ക്കാനാവശ്യപ്പെട്ട പൊലീസുകാരനെ കാറിടിച്ച് കൊന്നു; റോഡില്‍ വലിച്ചിഴച്ചത് 10 മീറ്ററോളം
കൊച്ചിയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. തേവര ലൂർദ് മാതാ പള്ളിക്ക് മുന്നിലാണ് അപകടമുണ്ടായത്. കാസർകോട് സ്വദേശി സൂഫിയാൻ, കൂടെയുണ്ടായിരുന്ന പെൺകുട്ടി എന്നിവരാണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 12 30നാണ് അപകടമുണ്ടായത്.