കോഴിക്കോട് വടകരയിലെ സിപിഎം വിമതരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ പി.കെ. ദിവാകരനെ ഒഴിവാക്കിയതില്‍ ഇന്ന് ചര്‍ച്ച. വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും.
വിമത പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ലോക്കല്‍, ബ്രാഞ്ച് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ സെക്രട്ടറി എം. മെഹബൂബ് പങ്കെടുത്ത വടകര ഏരിയ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രതിഷേധം തണുപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
സിപിഎം നേതാവ് പി.കെ. ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് വടകരയില്‍ വിമതര്‍ തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ഫെബ്രുവരിയില്‍ മാത്രം പാര്‍ട്ടി ശക്തി കേന്ദ്രമായ നടുവ, തിരുവള്ളൂര്‍, മണിയൂര്‍, മുടപ്പിലാവ് എന്നിവിടങ്ങളില്‍ നേരത്തെ പ്രതിഷേധം നടന്നിരുന്നു.
കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രതിഷേധമുയര്‍ന്നത്. വടകര ഏരിയയിലെ സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാവാണ് ദിവാകരന്‍. സിപിഎം വടകര ഏരിയ സെക്രട്ടറിയും, മുന്‍ ജില്ല കമ്മിറ്റി അംഗമായിരുന്നു പി.കെ. ദിവാകരന്‍.
കെ.കെ. ലതിക കുറ്റ്യാടിയില്‍ മത്സരിച്ച സമയത്ത് വോട്ട് ചോര്‍ച്ച തടയാന്‍ ദിവാകരന്‍ ഇടപെട്ടിട്ടില്ല എന്ന വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനമായിരുന്ന വടകരയില്‍ ഏരിയ കമ്മിറ്റിയിലേക്ക് മത്സരം നടന്നിരുന്നു. മത്സരം ഒഴിവാക്കാന്‍ പി.കെ. ദിവകരന്‍ ഇടപെട്ടിട്ടില്ല എന്ന എന്നാരോപണവും ചില സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങളുമായി അണികള്‍ തെരുവിലിറങ്ങിയത്.