NEWSROOM

കോഴിക്കോട് വടകരയില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ ചികിത്സ തേടിയത് ഇരുപതോളം കുട്ടികള്‍

ഞായറാഴ്ച  കുട്ടികള്‍ നേര്‍ച്ച ചോര്‍ കഴിച്ചിരുന്നു. ഇതില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് വടകരയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. തോടന്നൂരിലെ മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇരുപതോളം കുട്ടികളെ വടകര ജില്ലാ ആശുപത്രിയില്‍ തേടി.

ഞായറാഴ്ചയാണ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റത്. ഞായറാഴ്ച  കുട്ടികള്‍ നേര്‍ച്ച ചോര്‍ കഴിച്ചിരുന്നു. ഇതില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം.

സമീപ പ്രദേശത്തെ വെള്ളവും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് വരികയാണ്. അഞ്ച് കുട്ടികള്‍ മാത്രമാണ് നിലവില്‍ ആശുപത്രിയില്‍ തുടരുന്നത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധികൃതര്‍ പരിശോധിച്ചു വരികയാണ്.

ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തില്‍ അസ്വസ്ഥത തുടര്‍ന്നാല്‍ ഉടന്‍ ആശുപത്രിയിലേക്ക് എത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT