NEWSROOM

കെപിസിസി നേതൃയോഗം നാളെ തൃശൂരിൽ; വി.ഡി. സതീശനും കെ. സുധാകരനും പങ്കെടുക്കും

പാലക്കാട് - ചേലക്കര ഉപതെരഞ്ഞെടുപ്പ് വിഷയങ്ങളുമാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക

Author : ന്യൂസ് ഡെസ്ക്



കെപിസിസി നേതൃയോഗം നാളെ തൃശൂരിൽ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡൻറ് കെ. സുധാകരനും യോഗത്തിൽ പങ്കെടുക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം, സരിൻ വിഷയം, പാലക്കാട് - ചേലക്കര ഉപതെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.

കോണ്‍ഗ്രസിനെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ പി. സരിന്‍ മാധ്യങ്ങള്‍ക്ക് മുന്നിലെത്തിയത്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു സരിന്റെ ആവശ്യം.

തന്നെ സ്ഥാനാര്‍ഥിയാക്കാത്തതല്ല പ്രശ്‌നം. ഉള്‍പാര്‍ട്ടി ജനാധിപത്യം തകരാന്‍ പാടില്ല. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുകളില്‍ കുറച്ചു പേരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

SCROLL FOR NEXT