NEWSROOM

സേവനരംഗത്ത് പുത്തൻ മാറ്റങ്ങൾക്കൊരുങ്ങി കെഎസ്എഫ്ഇ; 340ഓളം പ്രൊമോട്ടർമാരെ നിയമിച്ചു

പ്രമോട്ടർമാരുടെ ആദ്യ നിയമനവും, ആപ്ലിക്കേഷന്റെ ഉദ്ഘാടവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊച്ചിയിൽ നിർവഹിച്ചു

Author : ന്യൂസ് ഡെസ്ക്

340 ഓളം ബിസിനസ്‌ പ്രമോട്ടർമാരെ നിയമിച്ച് ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇ. കെഎസ്എഫ്ഇയുടെ സാമ്പത്തിക ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും മാർക്കറ്റ് ചെയ്യുന്നതിനും വേണ്ടിയാണ് ബിസിനസ്സ് പ്രൊമോട്ടർമാരെ നിയമിക്കുന്നത്. പ്രമോട്ടർമാരുടെ ആദ്യ നിയമനവും, ആപ്ലിക്കേഷന്റെ ഉദ്ഘാടവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊച്ചിയിൽ നിർവഹിച്ചു.

രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടിയുടെ ബിസിനസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് 340 ഓളം ബിസിനസ് പ്രമോട്ടർമാരെ കെഎസ്എഫ്ഇ നിയമിക്കുന്നത്. കെഎസ്എഫ്ഇ യുടെ സാമ്പത്തിക ഉത്പന്നങ്ങൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്നതിനും മാർക്കറ്റ് ചെയ്യുന്നതിന്റെയും ഭാഗമായിട്ടാണ് പദ്ധതി. ഇതോടൊപ്പം കേരളത്തിലെ യുവജനങ്ങൾക്ക് സംസ്ഥാനത്തിനകത്ത് തന്നെ തൊഴിൽ അവസരം നൽകാനുള്ള സർക്കാർ നയത്തിന് ഭാഗമായാണ് പുതിയ തസ്തിക അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 340 പേർക്കാണ് തൊഴിൽ നൽകുന്നത്.


കെഎസ്എഫ്ഇ യുടെ സാമ്പത്തിക ഉത്പന്നങ്ങൾ അവരുടെ പടിവാതില്ക്കൽ എത്തിക്കുന്ന തരത്തിൽ വിപണന, സേവന രംഗത്ത് പുതിയ മാറ്റത്തിനാണ് കെഎസ്എഫ്ഇ വഴിയൊരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.

ബിസിനസ് പ്രമോട്ടർമാർക്കുള്ള ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ധനമന്ത്രി നിർവഹിച്ചു. കെഎസ്എഫ്ഇയുടെ ഐ.ടി സംഘമാണ് ആപ്ലിക്കേഷൻ നിർമിച്ചത്. സെപ്റ്റംബർ 26 മുതലാണ് കെ എസ് എഫ് ഇ യുടെ പുതിയ പദ്ധതി പ്രാബല്യത്തിൽ വരുന്നത്.കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിങ്ങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, കേരള ലേബർ ആൻ്റ് എംപ്ലോയ്മെന്റ് ചെയർമാൻ കെ.എൻ.ഗോപിനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

SCROLL FOR NEXT