NEWSROOM

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാരെ രക്ഷിച്ച് ഡ്രൈവർ

ബസിൻ്റെ എഞ്ചിൻ്റെ ഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണ്. തീ പടരാനുള്ള കാരണം വ്യക്തമല്ല

Author : ന്യൂസ് ഡെസ്ക്

കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു. പുനലൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന വേണാട് ബസിനാണ് തീപിടിച്ചത്. എഞ്ചിൻ്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

പുനലൂർ നെല്ലിപള്ളിയിൽവെച്ചാണ് ബസിന് തീപിച്ചത്. യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിനു പിന്നാലെ ബസിനുള്ളിലേക്ക് തീ പടരുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബസിൻ്റെ എഞ്ചിൻ്റെ ഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണ്. തീ പടരാനുള്ള കാരണം വ്യക്തമല്ല.

SCROLL FOR NEXT