NEWSROOM

മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്  വിദ്യാർഥിക്ക് ദാരുണാന്ത്യം; ആറ് പേർക്ക് പരുക്ക്

പരുക്കേറ്റ രണ്ട് പേരെ ആലുവ രാജഗിരി ഹോസ്പിറ്റലിലും 3 പേരെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്  വിദ്യാർഥിക്ക് ദാരുണാന്ത്യം.  തൃശൂര്‍ പൊറത്തിശ്ശേരി സ്വദേശി സിദ്ധാര്‍ത്ഥ് (19) ആണ് മരിച്ചത്. മൂവാറ്റുപുഴ- പിറവം റോഡില്‍ എയ്ഞ്ചൽ വോയ്സ് ജംഗ്ഷനില്‍ വച്ചാണ് സിദ്ധാർത്ഥ് സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചത്. ഇന്ന് വെെകിട്ടോടെയായിരുന്നു സംഭവം.

ആയിഷ പര്‍വീന്‍, അസ്‌റ അഷൂർ, ഫാത്തിമ, നേഹ, ഉമ്മര്‍ സലാം എന്നിവരും സിദ്ധാർത്ഥിനോടൊപ്പം കാറിലുണ്ടായിരുന്നു.  പരുക്കേറ്റ രണ്ട് പേരെ ആലുവ രാജഗിരി ഹോസ്പിറ്റലിലും 3 പേരെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.  എല്ലാവരും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജ് വിദ്യാർഥികളാണ്. 

SCROLL FOR NEXT