NEWSROOM

ശമ്പള പ്രതിസന്ധി; പ്രതിഷേധത്തിന് ഒരുങ്ങി കെഎസ്ആർടിസി ജീവനക്കാർ

ഓഗസ്റ്റ് മാസത്തെ ശമ്പളം ഇതുവരെയായും കിട്ടിയില്ലെന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയെ തുടർന്ന് പ്രതിഷേധത്തിന് ഒരുങ്ങി കെഎസ്ആർടിസി ജീവനക്കാർ. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് മാസത്തെ ശമ്പളം ഇതുവരെയായും കിട്ടിയില്ലെന്നാണ് പരാതി.

ബോണസിനെ കുറിച്ചും ഇതുവരെ ചർച്ചയില്ലെന്നും പരാതി ഉയന്നിട്ടുണ്ട്. കഴിഞ്ഞ മാസം ജോലി ചെയ്‌തിട്ട് ഈ മാസം പതിനൊന്ന് ആയിട്ടും വിതരണം ചെയ്തിട്ടില്ല. ഓണമടുത്തിട്ടും ആനുകൂല്യങ്ങളും ശമ്പളവും അടിയന്തിരമായി വിതരണം ചെയ്യണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ശമ്പളം ഒറ്റത്തവണയായി നൽകുമെന്ന മന്ത്രിയുടെ വാക്ക് പാഴ്വാക്കാകുന്നുവെന്നും കെഎസ്ആർടിസിയെ അവഗണിക്കുന്നതായും ആരോപണം ഉയരുന്നു.

SCROLL FOR NEXT