NEWSROOM

ആലപ്പുഴ ജില്ലയിൽ നാളെ കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

ജില്ലയിലെ മുഴുവൻ കോളേജുകളിലും കായംകുളം നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴ ജില്ലയിൽ നാളെ കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിയും കായംകുളം എംഎസ്എം കോളേജ് വിദ്യാർഥിയുമായ മുഹമ്മദ് അസ്ലമിനെതിരായ എസ്എഫ്ഐ-ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

ജില്ലയിലെ മുഴുവൻ കോളേജുകളിലും കായംകുളം നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

SCROLL FOR NEXT