NEWSROOM

കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെഎസ്‌യു-എംഎസ്എഫ് സഖ്യം; എസ്എഫ്ഐക്ക് തിരിച്ചടി

പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് എസ്എഫ്ഐക്ക് യൂണിയൻ നഷ്ടമാകുന്നത്

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെഎസ്‌യു-എംഎസ്എഫ് സഖ്യം. പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് എസ്എഫ്ഐക്ക് യൂണിയൻ നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പ് നടന്ന ഒൻപത് സീറ്റുകളിൽ വൈസ് ചെയർപേഴ്സൺ, ഫൈൻ ആർട്സ് സെക്രട്ടറി എന്നിവയൊഴികെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിച്ചു.

ഫലപ്രഖ്യാപനത്തിന് പിന്നാലെ കോളേജിൽ വൻ സംഘർഷമുണ്ടായി. കെഎസ്‌യു-എംഎസ്എഫ് വിജയാഘോഷത്തിനിടെയാണ് സംഘർഷമുണ്ടായത്. പുറത്തുനിന്നെത്തിയ പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം.

ബുധനാഴ്ച വൈകീട്ടോടെയാണ് കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്നത്. എസ്എഫ്ഐയും കെഎസ്‌യു-എംഎസ്എഫ് മുന്നണിയും തമ്മിലായിരുന്നു മിക്ക കോളേജുകളിലെയും പ്രധാന ഏറ്റുമുട്ടൽ. ചെയർമാൻ/ ചെയർപേഴ്‌സൺ, യു.യു.സി, ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ തുടങ്ങിയ സ്ഥാനങ്ങളിലേക്കായിരുന്നു മത്സരം നടന്നത്.

SCROLL FOR NEXT