ഇതുവരെ കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ അഭൂതപൂർവ ഉപരിതല ചിത്രങ്ങൾ പങ്കുവച്ച് കുർദിഷ് ജ്യോതിശാസ്ത്രജ്ഞനായ ദര്യ കവാ മിർസ. നാല് ദിവസത്തെ തുടർച്ചയായ നിരീക്ഷണങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിലാണ് അതിശയിപ്പിക്കുന്ന വ്യക്തതയിലും വിശദാംശങ്ങളും അടങ്ങിയ ചിത്രങ്ങൾ എടുത്തത്.
ALSO READ: പകൽ അധ്യാപകൻ രാത്രി ബാൻഡ് ഗായകൻ; രണ്ട് ജീവിതം നയിക്കുന്ന ചൈനയിലെ മനുഷ്യൻ
താൻ ഇതുവരെ പകർത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വ്യക്തതയുള്ളതും, ഷാർപ്‌മായുള്ള ചന്ദ്ര ചിത്രം എന്നാണ് ദര്യ കവാ മിർസ തന്റെ ചിത്രത്തെ വിശേഷിപ്പിച്ചത്. നാല് ദിവസത്തെ തുടർച്ചയായ പരിശ്രമത്തിന്റെ ഫലമായ ഈ ചിത്രം 159.7 മെഗാപിക്സൽ ആണ്. 81,000 വ്യക്തിഗത ചിത്രങ്ങൾ അടങ്ങിയ ഈ ഫയലിന്റെ വലുപ്പം 708 ജിഗാബൈറ്റും ആണ്.
തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഫോട്ടോഗ്രാഫർ ചിത്രത്തിനെപ്പറ്റിയുള്ള ചില വസ്തുതകൾ വെളിപ്പെടുത്തിയത്.
. ചിത്രത്തിന്റെ വലുപ്പം: 708 ജിബി
. ആകെ ഉൾപ്പെടുത്തിയ ചിത്രങ്ങൾ: 81,000-ത്തിലധികം
. ഘടന: ഭൂപ്രകൃതി വെളിപ്പെടുത്തുന്നതിനായി നാല് വ്യത്യസ്ത ചന്ദ്ര ഘട്ടങ്ങളും നിഴൽ പ്രദേശങ്ങളും സംയോജിപ്പിച്ചു
. ഉപയോഗിച്ച ദൂരദർശിനി: സ്കൈവാച്ചർ ഫ്ലെക്‌സ്‌ട്യൂബ് 250p ഡോബ്‌സോണിയൻ, ഇക്വറ്റോറിയൽ മൗണ്ട് NEQ 6pro-ൽ
. ഉപയോഗിച്ച ക്യാമറകൾ: കാനൻ EOS 1200D (ധാതുക്കൾക്ക്), ZWO ASI 178mc (വിശദാംശങ്ങൾക്ക്)
. AI ഇടപെടൽ: ഒന്നുമില്ല
. ഇമേജ് റെസൊല്യൂഷൻ: 159.7 മെഗാപിക്സലുകൾ
വിഷ്വൽ റെപ്രസൻ്റേഷൻ: വിശദമായ ഭൂപ്രകൃതിയുള്ള ഒരു ഫ്ലാറ്റ് ഡിസ്കായി ചന്ദ്രനെ ചിത്രീകരിക്കുന്നു