NEWSROOM

വാഹന ഹോണുകളുടെ ദുരുപയോഗം, ഗതാഗത നിയമ ലംഘനമായി പ്രഖ്യാപിച്ച് കുവൈത്ത്

നിയമലംഘനം നടത്തിയത് ട്രാഫിക് കോടതിയിലെത്തിയാൽ തടവ് ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമായി ഇത് കണക്കാക്കും

Author : ന്യൂസ് ഡെസ്ക്

വാഹന ഹോണുകളുടെ തെറ്റായ ഉപയോഗം ഗതാഗത നിയമലംഘനമായി പ്രഖ്യാപിച്ച് കുവൈത്ത്. പൊതു ട്രാഫിക് വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. തെറ്റായ രീതിയിൽ ഹോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്കു മേൽ പിഴ ചുമത്തുമെന്നും കുവൈത്ത് സർക്കാർ അറിയിച്ചു. ഇത് 25 ദിനാർ ആയിരിക്കും.

ALSO READ: കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധ യുഎഇയില്‍നിന്ന് വന്ന മലപ്പുറം സ്വദേശിക്ക്

നിയമലംഘനം നടത്തിയത് ട്രാഫിക് കോടതിയിലെത്തിയാൽ തടവ് ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമായി ഇത് കണക്കാക്കും. അപകടം തടയാൻ മറ്റ് വാഹനങ്ങൾക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഹോൺ ഉപയോഗിക്കേണ്ടതെന്ന് ട്രാഫിക് വിഭാഗം അറിയിപ്പ് നൽകി. വ്യക്തികളെ വിളിക്കുന്നതിനോ, മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നതിനോ ഹോൺ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഹോൺ തെറ്റായ ചെയ്യുന്നത് പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ള താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്.

SCROLL FOR NEXT