NEWSROOM

കുവൈറ്റ് തീപിടിത്തം; മരിച്ച നാലംഗ കുടുംബത്തിൻ്റെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു

അബാസിയയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിലാണ് നാലംഗ മലയാളി കുടുംബം മരിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായ തീയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണം.

Author : ന്യൂസ് ഡെസ്ക്

കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച നാലംഗ കുടുംബത്തിൻ്റെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. ആലപ്പുഴ തലവടി സ്വദേശികളായ മാത്യു വർഗീസ്, ഭാര്യ ലിനി, മക്കളായ ഐസക്ക്, ഐറിൻ എന്നിവരുടെ മൃതദേഹമാണ് നെടുമ്പാശേരിയിൽ എത്തിച്ചത്. ഇവരുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. മൃതദേഹങ്ങൾ ഇന്ന് മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം

അബാസിയയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിലാണ് നാലംഗ മലയാളി കുടുംബം മരിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായ തീയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണം. നാട്ടിൽ നിന്നും വെക്കേഷൻ കഴിഞ്ഞു തിരികെയെത്തി മണിക്കൂറുകൾക്കുള്ളിലാണ് അപകടം സംഭവിച്ചത്.

അബ്ബാസിയയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപിടിക്കുകയായിരുന്നു. സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും ഭക്ഷണം കഴിച്ച് തിരികെ സ്വന്തം ഫ്ലാറ്റിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു ഇവർ.
വ്യാഴാഴ്ച രാവിലെ 10ന് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മ പള്ളിസെമിത്തേരിയിലാണ് സംസ്കാരം.

SCROLL FOR NEXT