കുവൈത്തിൽ ജൂലൈ മാസത്തിൽ ചൂട് കനക്കും. ഈ ആഴ്ച അവസാനത്തോടെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. ഇതോടെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ ഒന്നായിരിക്കും ജൂലൈ മാസമെന്നാണ് കാലാവസഥാ ശാസ്ത്രജ്ഞരുടെ പ്രവചനം. കഴിഞ്ഞ വർഷം ജൂലൈയില്‍ ആയിരുന്നു ആഗോളതലത്തിൽ ഏറ്റവും ഉയർന്ന താപനില അടയാളപ്പെടുത്തിയ മാസം. ഈ വർഷം കഴിഞ്ഞ വർഷത്തെ റെക്കോർഡിനെ മറികടക്കുമെന്ന് ശാസ്ത്രജ്ഞർ സൂചന നൽകി. ഇത്തവണ താപനില മുൻ വർഷത്തെ മറികടന്നാൽ അത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയിലെത്തും.