NEWSROOM

കുവൈത്ത് ദുരന്തം; മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും

പത്തനംതിട്ട സ്വദേശി തോമസ് സി ഉമ്മൻ, കോട്ടയം സ്വദേശി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു എന്നിവരുടെ സംസ്കാരം ആണ് ഇന്ന് നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി ഉമ്മൻ, കോട്ടയം സ്വദേശി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു എന്നിവരുടെ സംസ്കാരം ആണ് ഇന്ന് നടക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് തോമസ് സി ഉമ്മന്റെ സംസ്കാരം നടക്കുക. മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡ‍ോക്സ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. തൊട്ടടുത്തുള്ള പള്ളിയിലാണ് പായിപ്പാട് സ്വദേശി ഷിബുവിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ സംസ്കാരം വീട്ടുവളപ്പിൽ ആണ് നടത്തുക.

അതേസമയം കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും ചികിത്സയിൽ കഴിയുന്നവർക്കും സാമ്പത്തിക സഹായം നൽകും. എല്ലാ വീടുകളിലും സഹായമായി 25000 രൂപ ഇതിനോടകം എത്തിച്ചു. കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 വർഷത്തെ ശമ്പളം ഇൻഷുറൻസായി ലഭിക്കുമെന്നും. മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നൽകുമെന്നും കെജി എബ്രഹാം വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT