NEWSROOM

എംബാപ്പെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ശ്രദ്ധിക്കപ്പെട്ടത് പ്രകോപനപരമായ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും ലിയോണല്‍ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടില്‍ നിന്ന് തുടരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് രാവിലെ പ്രകോപനപരമായ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് എംബാപ്പെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വിവരം പുറം ലോകമറിയുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും ലിയോണല്‍ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടില്‍ നിന്ന് തുടരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അത് കൂടാതെ $MBAPPE എന്ന പേരിൽ ക്രിപ്റ്റോ കറൻസി പ്രമോഷനും, ഫുട്ബോളും, ഇസ്രായേൽ-പലസ്തീൻ യുദ്ധവും എംബാപ്പെയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ഫുട്ബോൾ പ്രേമികൾ വാർത്ത ഏറ്റെടുത്തു. അതേസമയം, പോസ്റ്റുകളെല്ലാം ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

SCROLL FOR NEXT