NEWSROOM

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തൊഴിൽ പീഡനം; ക്യാബിൻ ക്രൂ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു

സിഐടിയു നേതാവ് സി.എം. തോമസ് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തൊഴിൽ പീഡനമെന്ന് ആരോപണം. ക്യാബിൻ ക്രൂ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു. സിഐടിയു നേതാവ് സി.എം. തോമസ് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

തൊഴിലാളി നേതാവിൻ്റെ അനിഷ്ടക്കാരായാൽ മാനസിക പീഡനം ഉറപ്പാണെന്ന് പരാതിക്കാരി. അതോറിറ്റിക്കു പരാതി നൽകിയിട്ടും ഗുണം ഉണ്ടായില്ലെന്നും ആരോപണമുണ്ട്. തൊഴിൽ പീഡനത്തെ തുടർന്ന് ഗത്യന്തരം ഇല്ലതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പരാതിക്കാരി പറയുന്നു.

SCROLL FOR NEXT