NEWSROOM

ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കൊല്ലം സ്വദേശി അറസ്റ്റിൽ

വൈറ്റിലയിൽ പ്രവർത്തിച്ചിരുന്ന സെവൻ സ്പൈസ് ആൻഡ് റൈസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിൽ ആയിരുന്നു ഷാൻ സുലൈമാൻ്റെ തട്ടിപ്പ്

Author : ന്യൂസ് ഡെസ്ക്

ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശി ഷാൻ സുലൈമാനാണ് പൊലീസിന്റെ പിടിയിലായത്. കൊച്ചി വിമാനത്താവളത്തിൽ നിന്നുമാണ് കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന പ്രതി നാട്ടിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

കണ്ണൂരിലും കൊച്ചിയിലുമായി നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. വൈറ്റിലയിൽ പ്രവർത്തിച്ചിരുന്ന സെവൻ സ്പൈസ് ആൻഡ് റൈസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിൽ ആയിരുന്നു ഷാൻ സുലൈമാൻ്റെ തട്ടിപ്പ്. എറണാകുളം, മരട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

SCROLL FOR NEXT