NEWSROOM

ലംബോർഗിനി, ആഡംബര വില്ല, 9 കാരറ്റ് ഡയമണ്ട്,കുഞ്ഞിൻ്റെ തൂക്കത്തിനൊപ്പം സ്വർണം; 9 മാസം ഗർഭിണി ഭർത്താവിനോട് ആവശ്യപ്പെട്ട സമ്മാനങ്ങൾ, ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

അല്പം കടന്ന് കൈയല്ലേയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രധാന ചോദ്യം. ഇങ്ങനെപോയാൽ റിക്കി അധികകാലം കോടീശ്വരനായി തുടരില്ലെന്നും കമൻ്റുകൾ വന്നിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഒരു കുഞ്ഞുണ്ടാകുക എന്നത് ഏതൊരു കുടംബത്തിലും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ആ സന്തോഷം പങ്കിടാൻ മധുരവും, സമ്മാനങ്ങളും ഗർഭിണികൾക്ക് നൽകുന്നതും പതിവാണ്. ഗർഭിണിയായ ഭാര്യമാർ തനിക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ ഭർത്താക്കൻമാരോട് ആവശ്യപ്പെടുന്നതും സാധാരണയാണ്. എന്നാൽ അത്തരത്തിൽ ഒരു ഭാര്യ ഭർത്താവിനോട് നൽകാനാവശ്യപ്പെട്ട സമ്മാനങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ദുബായിലെ കോടീശ്വരനായ റിക്കിയുടെ ഭാര്യ ലിൻഡ അഡ്രെ എന്ന 9 മാസം ഗർഭിണിയാണ് ലോകമാകെ ചർച്ച ചെയ്ത സമ്മാനങ്ങൾ ഭർത്താവിനോട് ആവശ്യപ്പെട്ടത്. 1.5 കോടി മുതല്‍ 2 കോടി വരെ വിലയുള്ള 9 കാരറ്റ് ഡയമണ്ടില്‍ തീര്‍ത്ത മോതിരം,വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്‍റെ ഭാരത്തിന് തുല്യമായ സ്വര്‍ണ്ണാഭരണങ്ങൾ, ലംബോർഗിനി കാർ, കുഞ്ഞിനെ വരവേല്‍ക്കാന്‍ ദുബായില്‍ പുതിയൊരു വില്ലയും. ഇതെല്ലാമാണ് ലിൻഡ റിക്കിയോട് ആവശ്യപ്പെട്ടത്. ലിൻഡ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

ഡിമാൻഡ്സ് കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ കോടീശ്വരനായ റിക്കി തൻ്റെ ഭാര്യയുടെ ആവശ്യങ്ങൾ പരിഗണിച്ച് അതെല്ലാം സാധിച്ചു കൊടുക്കുകയും ചെയ്തു. അതുകൂടി കേട്ടതോടെ ആളുകളുടെ ഞെട്ടൽ പൂർണമായി.അല്പം കടന്ന് കൈയല്ലേയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രധാന ചോദ്യം. ഇങ്ങനെപോയാൽ റിക്കി അധികകാലം കോടീശ്വരനായി തുടരില്ലെന്നും കമൻ്റുകൾ വന്നിട്ടുണ്ട്.

25 -കാരിയായ ലിന്‍ഡയുടെ അഭിപ്രായത്തില്‍ ഗർഭിണിയാകുക എന്നത് ഒരു അമ്മയാകുക എന്നതിനേക്കാൾ പ്രധാനമാണ്. അതിനാല്‍ ആ സമയത്ത് തന്‍റെ ആഗ്രഹങ്ങളെല്ലാം പൂർത്തിക്കരിക്കപ്പെടണം എന്നാണ് ലിൻഡ പറയുന്നത്.കുട്ടികള്‍ വേണമെങ്കില്‍ താന്‍ അതിരുകടന്ന രീതിയില്‍ ലാളിക്കപ്പെടണം എന്നായിരുന്നു ലിന്‍ഡയുടെ ആദ്യ ആവശ്യം. പിന്നീട് ഇതുപോലെ ആഗ്രഹങ്ങൾ ഓരോന്നായി പുറത്തുവന്നു.ഗര്‍ഭിണിയായത് മുതല്‍ ലിന്‍ഡയ്ക്ക് റിക്കി 58 ലക്ഷം രൂപയാണ് പ്രതിമാസം നല്‍കുന്നത്.

ലിൻഡ ആഢംബര ജീവിതം നയിക്കാന്‍ അതിയായി ഉത്സാഹം കാണിക്കുന്നയാളാണ്. അത്തരത്തിലുള്ള തൻ്റെ ജീവിത രീതി അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. യുഎസ് പൌരയായ ലിന്‍ഡ, റിക്കിയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ദുബായിലേക്ക് താമസം മാറ്റിയത്. ലംബോര്‍ഗിനിയില്‍ യാത്ര ചെയ്യുന്ന ലിന്‍ഡ എപ്പോഴും തന്‍റെ 75 ലക്ഷം രൂപ വിലവരുന്ന ഹാന്‍റ്ബാഗ് കൈയില്‍ കരുതും. അടുത്തകാലത്തായി അവര്‍ ഒരു ഡിസൈനർ ലഗേജ് സെറ്റും സ്വന്തമാക്കിയിരുന്നു.

SCROLL FOR NEXT