വയനാട് ജില്ലയില്‍ ഉരുൾപൊട്ടലടക്കമുള്ള മഴക്കെടുതികളുണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വയനാട്ടില്‍ അതിശക്തമായ മഴ തുടരുകയാണ്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളില്‍ മഴ രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ട്. ചൂരല്‍മലയില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയത്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്.
ALSO READ:
5 മരണം ഇതുവരെ സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയുമുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 16 പേർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.