NEWSROOM

മുഖ്യസൂത്രധാരൻ ലഷ്കർ കമാൻഡർ സൈഫുള്ള കസൂരി? പിന്നിൽ ഏഴംഗ സംഘം

നാലു പേരാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ഇവരെല്ലാം ലക്ഷ്കർ ഭീകരരാണ് എന്നാണ് റിപ്പോർട്ടുകൾ.

Author : ന്യൂസ് ഡെസ്ക്


പഹൽഗാം ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബ കമാൻഡർ സൈഫുള്ള കസൂരി എന്ന സൈഫുള്ള ഖാലിദ് ആണെന്ന് റിപ്പോർട്ട്. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ ഇയാളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പാക് അതിർത്തിയായ കിഷത്‌ വാറിലൂടെ നുഴഞ്ഞു കയറിയ ഏഴ് അംഗ ലെഷ്ക്കർ ഇ ത്വയ്ബ തീവ്രവാദികളാണ് അക്രമണം നടത്തിയതെന്നാണ് വിവരം. ജമ്മുവിൽ എത്തിയ സംഘം കോകെർ നാഗ് വഴി പൽഗാമിൽ എത്തുകയായിരുന്നു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവ ൽ കാര്യങ്ങൾ വിശദീകരിച്ചത്. വിദേശകാര്യ മന്ത്രി ജയശങ്കറും യോഗത്തിൽ പങ്കെടുത്തു.

ഏഴംഗ ഭീകര സംഘമാണ് ബൈസാരന്‍ താഴ്‌വരയിൽ എത്തിയത്. ഇതിൽ നാലു പേരാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ഇവരെല്ലാം ലക്ഷ്കർ ഭീകരരാണ് എന്നാണ് റിപ്പോർട്ടുകൾ. ഇവർ എത്തിയ ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്.

SCROLL FOR NEXT